Lrc Player

അഗസ്ത്യഹൃദയം-Madhusoodanan Nair

Unknown artist
[15:43.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.36] രാമ രഘുരാമ നാമിനിയും നടക്കാം

[00:39.86] രാവിന്നുമുൻപേ കനൽകാട് താണ്ടാം

[00:47.01] നോവിന്റെ ശൂലമുന മുകളിൽ കരേറാം

[00:52.76] നാരായ ബിന്ധുവിൽ അഗസ്ത്യനെ കാണാം

[01:09.76] രാമ രഘുരാമ നാമിനിയും നടക്കാം

[01:14.50] രാവിന്നു മുൻപേ കനൽകാട് താണ്ടാം

[01:18.74] നോവിന്റെ ശൂലമുന മുകളിൽകരേറാം

[01:23.25] നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

[01:38.51] ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു

[01:42.75] ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും

[01:46.75] ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-

[01:51.00] മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും

[01:55.00] മലകയറുമീ നമ്മളൊരുവേളയൊരുകാത-

[01:59.75] മൊരുകാതമേയുള്ളു മുകളീലെത്താൻ.

[02:03.74] ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ

[02:08.00] ഇപ്പാപശില നീ അമർത്തി ചവിട്ടൂ

[02:14.50] ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ

[02:18.75] ഇപ്പാപശില നീ അമർത്തി ചവിട്ടൂ

[02:23.00] ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും

[02:27.26] ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ

[02:33.50] ഗിരിമകുടമാണ്ടാൽ അഗസ്ത്യനെക്കണ്ടാൽ

[02:37.78] പരലുപോലത്താരമിഴിയൊളിപുരണ്ടാൽ

[02:41.76] ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ

[02:46.26] പരലുപോലത്താരമിഴിയൊളിപുരണ്ടാൽ

[02:50.50] കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം

[02:54.51] ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം

[03:07.76] ഒടുവിൽ നാമെത്തിയീജന്മശൈലത്തിന്റെ

[03:11.76] കൊടുമുടിയിലിവിടാരുമില്ലേ…??

[03:16.01] ഒടുവിൽ നാമെത്തിയീജന്മശൈലത്തിന്റെ

[03:20.14] കൊടുമുടിയിലിവിടാരുമില്ലേ…??

[03:24.28] വനപർണ്ണശാലയില്ലല്ലോ,മനംകാത്ത

[03:28.53] മുനിയാമഗസ്ത്യനില്ലല്ലോ

[03:32.53] മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ

[03:36.54] മരുന്നുരയ്ക്കുന്നതില്ലല്ലോ

[03:41.05] മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ

[03:45.04] മരുന്നുരയ്ക്കുന്നതില്ലല്ലോ

[03:49.28] പശ്യേമശരദശ്ശതം ചൊല്ലിനിന്നോരു

[03:53.54] പാച്ചോറ്റികാണ്മതില്ലല്ലോ

[03:57.54] രുദ്രാക്ഷമെണ്ണിയോരാനാഗദന്തിതൻ

[04:01.93] മുദ്രാദലങ്ങളില്ലല്ലോ…

[04:05.96] അഴലിൻ നിഴൽകുത്തുമർമ്മംജയിച്ചോരു

[04:10.18] തഴുതാമപോലുമില്ലല്ലോ…

[04:22.43] ദാഹം തിളച്ചാവിനാഗമാകുന്നൊരാ

[04:26.42] ദിക്കിന്റെ വക്കുപുളയുന്നു

[04:30.42] ദാഹം തിളച്ചാവിനാഗമാകുന്നൊരാ

[04:34.92] ദിക്കിന്റെ വക്കുപുളയുന്നു

[04:39.16] ചിത്തങ്ങൾ ചുട്ടുതിന്നാടുന്നചിതകളുടെ

[04:42.93] ചിരിപോലെചിതറിയവെളിച്ചമമറുന്നു

[04:46.93] കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-

[04:51.06] പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു

[04:55.32] കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി-

[04:59.31] പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു

[05:03.31] ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന

[05:07.57] മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു

[05:11.56] മലവാതതുപ്പും കനൽച്ചീളുകൾനക്കി

[05:15.97] മലചുറ്റിയിഴയുംകരിന്തേളുകൾ

[05:19.48] മണ്ണിലഭയംതിരക്കുന്നവേരിന്റെയുമിനീരിൽ

[05:23.96] അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു

[05:28.22] ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന

[05:32.21] വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു

[05:36.21] സന്നിപാതത്തിന്റെ മൂർച്ചയാലീശൈല-

[05:40.71] നാഡിയോ തീരെത്തളർന്നിരിക്കുന്നു.

[05:44.46] ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി

[05:48.46] അഗ്നിവേശൻ നീലവിണ്ണു ചുറ്റുന്നു

[05:52.72] ദാഹമേറുന്നോ..?

[05:55.84] രാമദേഹമിടറുന്നോ…

[06:09.35] നീർക്കിളികൾപാടുമൊരു ദിക്കുകാണാം അവിടെ

[06:13.10] നീർക്കണിക തേടിഞാനൊന്നുപോകാം

[06:17.10] നീർക്കിളികൾപാടുമൊരു ദിക്കുകാണാം അവിടെ

[06:21.09] നീർക്കണിക തേടിഞാനൊന്നുപോകാം

[06:25.11] കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം

[06:29.11] കയ്യാലെടുത്തതൊരു ചാവുകിളി മാത്രം

[06:33.34] കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം

[06:37.36] കയ്യാലെടുത്തതൊരു ചാവുകിളി മാത്രം

[06:41.59] കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം

[06:45.61] കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം

[06:49.61] ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം

[07:03.86] ആതുരശരീരത്തിലിഴയുന്ന നീർനാഡി-

[07:07.84] അന്ത്യപ്രതീക്ഷയായ്ക്കാണാം

[07:12.10] ആതുരശരീരത്തിലിഴയുന്ന നീർനാഡി-

[07:16.10] അന്ത്യപ്രതീക്ഷയായ്ക്കാണാം

[07:20.09] ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-

[07:23.99] യ്ക്കിവിടെയിളവേൽക്കാം

[07:28.25] തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു

[07:32.25] കുംഭം തുറക്കാം

[07:36.25] അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-

[07:40.24] ക്കുടലുകൊത്തിക്കാം

[07:44.25] വയറിന്റെ കാളലും കാലിന്റെനോവും ഈ

[07:48.41] വ്യഥയും മറക്കാം

[07:52.16] ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ

[07:56.18] വിഷമജ്വരത്തിന്റെ വിഷമിറക്കാം

[08:00.42] ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ

[08:04.17] വിഷമജ്വരത്തിന്റെ വിഷമിറക്കാം

[08:08.19] സ്വല്പം ശയിക്കാം....തമ്മിൽ

[08:12.43] സൌഖ്യം നടിക്കാം..

[08:24.68] നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ

[08:28.42] സ്തംഭിച്ചു നിൽക്കുന്നുവല്ലോ..

[08:32.41] നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ

[08:36.43] സ്തംഭിച്ചു നിൽക്കുന്നുവല്ലോ..

[08:40.16] കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന

[08:44.18] മുൻപരിചയങ്ങളാണല്ലേ..?

[08:48.41] അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?

[08:52.16] അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ..?

[08:56.42] അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?

[09:00.17] അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ..?

[09:04.30] കഥയിലൊരുനാൾ നിന്റെയവ്വനശ്രീയായ്-

[09:08.06] ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?

[09:12.08] ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ

[09:16.07] ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു

[09:20.06] അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു

[09:23.81] മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….

[09:28.07] അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു

[09:31.82] മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….

[09:35.82] അവൾപെറ്റമക്കൾക്ക് നീ കവചമിട്ടു

[09:39.81] അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു

[09:43.82] അഗ്നിബീജം കൊണ്ട് മേനികൾമെനഞ്ഞു

[09:47.57] മോഹബീജം കൊണ്ട് മേധകൾമെനഞ്ഞു

[09:51.57] രാമന്നുജയമെന്ന് പാട്ട് പാടിച്ചു

[09:55.81] ഉന്മാദവിദ്യയിൽ ബിരുദം കൊടുത്തു

[09:59.56] നായ്ക്കുരണ നാവിൽ പുരട്ടിക്കൊടുത്തു

[10:03.57] നാല്ക്കവല വാഴാനൊരുക്കിക്കൊടുത്തു

[10:07.57] നായ്ക്കുരണ നാവിൽ പുരട്ടിക്കൊടുത്തു

[10:11.81] നാല്ക്കവല വാഴാനൊരുക്കിക്കൊടുത്തു

[10:15.82] ആപ്പിഞ്ചുകരളുകള്‍ ചുരന്നെടുത്തല്ലേ

[10:19.82] നീ പുതിയ ജീവിതരസായനം തീര്‍ത്തു

[10:23.81] നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു

[10:27.83] നിന്റെ മൊഴിചുറ്റും വിഷചൂരുതേച്ചു

[10:33.71] എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍

[10:36.84] നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം

[10:41.61] എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍

[10:45.02] നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം

[10:49.78] നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍

[10:54.03] കരളിലോ………

[10:55.76] കരളുന്ന ദൈന്യം

[11:01.17] ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-

[11:04.91] നുലയുന്ന തിരിനീട്ടി നോക്കാം

[11:08.91] ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-

[11:12.93] നുലയുന്ന തിരിനീട്ടി നോക്കാം

[11:16.66] അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-

[11:20.67] മുയിരാമഗസ്ത്യനെത്തേടാം

[11:24.67] കവചം ത്യജിക്കാം... ഹൃദയ

[11:28.66] കമലം തുറക്കാം

[11:32.67] കവചം ത്യജിക്കാം... ഹൃദയ

[11:36.67] കമലം തുറക്കാം

[11:51.32] ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം

[11:56.31] ശ്രീലമിഴിനീർത്തുന്നവിണ്ണിനെക്കണ്ടുവോ..??

[12:01.49] അമൃതത്തിനമൃതത്വമേകുന്ന ദിക്കാല

[12:05.45] ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന

[12:10.20] തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന

[12:14.20] ഓജോബലങ്ങൾക്കു ബീജംവിതയ്ക്കുന്ന

[12:18.95] ആപോരസങ്ങളേ..ഒരായിരംകോടി-

[12:23.45] യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന

[12:28.71] അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി

[12:32.45] നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന

[12:37.45] വിണ്ണിനെക്കണ്ടുവോ.?വിണ്ണിനെക്കണ്ടുവോ.?

[12:43.71] വിണ്ണിന്റെ കയ്യിൽ.. ഈ വിണ്ണിന്റെ കയ്യിൽ

[12:50.46] ഒരു ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ

[12:55.86] മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ

[13:02.09] എവിടെയോ തപമാണഗസ്ത്യൻ

[13:16.60] ഊർധ്വൻ വലിക്കുന്ന ജീവകോശങ്ങളുടെ

[13:22.59] വ്യർത്ഥഹൃദയച്ചൂടിലടയിരിക്കുന്നൊരീ-

[13:26.74] യന്തിമസ്വപനത്തിനണ്ഡങ്ങൾ കണ്ടുവോ

[13:32.50] അവയിലെ ചീയുന്ന രോദനം കേട്ടുവോ

[13:38.49] തേങ്ങലിൻ ഈറൻകുടത്തിങ്കലെവിടെയോ

[13:45.01] എവിടെയോ തപമാണഗസ്ത്യൻ

[14:00.75] സൌരസൌമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ

[14:07.41] വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ

[14:12.15] ചിരജീവനീയ സുഖരാഗവൈഖരിതേടു

[14:16.09] മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ

[14:21.79] ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന

[14:26.57] ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ

[14:31.28] ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന

[14:35.79] ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ

[14:40.05] വിശ്വനാഭിയിൽ അഗ്നിപദ്മപശ്യന്തിക്കു

[14:44.19] വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ

[14:49.21] അച്യുതണ്ടിന്നന്തരാളത്തിലെ പരാ-

[14:53.20] ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ

[15:00.19] ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി-

[15:05.60] ലെവിടെയോ തപമാണഗസ്ത്യൻ

[15:12.48] ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ

[15:17.13] കുടമിനി പ്രാർഥിച്ചുണർത്താൻ

[15:22.12] ഒരുമന്ത്രമുണ്ടോ.?രാമ

[15:26.38] നവമന്ത്രമുണ്ടോ..???

[15:30.13] ഒരുമന്ത്രമുണ്ടോ.?രാമ

[15:33.88] നവമന്ത്രമുണ്ടോ..???