Kaadaniyum
[00:21.45] ഹേയ്... കാടണിയും കാൽചിലമ്പേ കാനനമൈനേ
[00:27.17] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[00:32.16] കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ
[00:37.67] കളിയിലൊളിച്ചേ ഞാനീ കാടാകേ...
[00:42.17] ഹേ. ഹേയ്...
[00:43.17] കാടണിയും കാൽചിലമ്പേ കാനനമൈനേ
[00:47.93] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[01:20.41] ഉം... മാനം മുട്ടും മാമരക്കാടും ആരും കാണാ താഴ്വരത്തോടും
[01:25.93] കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം പെണ്ണേ...
[01:31.68] കുന്നിറങ്ങും ചെമ്മുകിൽ ചോപ്പും അന്തിക്കെത്തും മഞ്ഞും തണുപ്പും
[01:36.68] ഓമനകൾ കുടിലിലിവിടെ കിളിയേ...
[01:42.17] കാന്താരിച്ചുവപ്പല്ലേ... കാട്ടാറിൻ ചിരിയല്ലേ...
[01:47.17] മുന്നിലെത്തി പങ്ങിപ്പതുങ്ങുമ്പോൾ പൊന്മാനാവണു നീ...
[01:52.67] തിരകിയലഞ്ഞേ ഞാൻ നിൻ ചിരിയിലലിഞ്ഞേ...
[01:57.92] ഉടലിതുണർന്നേ പീലിക്കാവായീ...
[02:02.17] ഹേ. ഹേയ്...
[02:03.42] കാടണിയും കാൽചിലമ്പേ കാനനമൈനേ
[02:08.44] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[02:35.17] ഏയ്... കാറണിയും ആടിക്കറുപ്പിൽ... ആടുകേറാ മാമലമേട്ടിൽ...
[02:40.92] തേനെടുത്ത് കരളിന്നിലയിൽ തന്നതല്ലേ നീയെൻ പൊന്നേ...
[02:46.67] മാരിയമ്മൻ കോവിലിലിന്നേ... വേലക്കാലം വന്നു കഴിഞ്ഞേ...
[02:51.67] ചാന്തും പൊട്ടും വളയും വേണ്ടേടീ കിളിയേ...
[02:56.66] തെമ്മാടിപ്പുലി പോലെ... എങ്ങോട്ടമ്മായണു കാറ്റേ...
[03:01.69] മുന്നിലെത്തും ചിങ്കാരിപ്പെണ്ണിനെ കണ്ടാൽ മിണ്ടല്ലേ...
[03:07.42] മനസ്സു നിറഞ്ഞേ... പുഴയില് അലകളുലഞ്ഞേ...
[03:12.67] മഴയിലലിഞ്ഞേ... നീ രാവാകേ...
[03:17.92] കാടണിയും കാൽചിലമ്പേ കാനനമൈനേ
[03:23.17] കാട്ടു ഞാവൽ കാ പഴുത്തേ നീ വരുകില്ലേ...
[03:28.66] കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ
[03:33.92] കളിയിലൊളിച്ചേ ഞാനീ കാടാകേ...
[03:38.16] ഉം...
