Lrc Player

Kannadi vaathil

Haricharan
[05:45.34]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.27] കണ്ണാടി വാതിൽ നീ തുറന്നുവോ?

[00:14.56] അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ?

[00:18.83] നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ്

[00:23.34] അരികേ നിന്നേ കണ്ടീലാ

[00:28.64] കണ്ണാടി വാതിൽ നീ തുറന്നുവോ?

[00:33.70] അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ?

[00:38.23] നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ്

[00:42.47] അരികേ നിന്നേ കണ്ടീലാ

[00:47.51] ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ

[00:57.09] ഹേമന്ത രാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ

[01:06.10] വെണ്മുകിലേ താണിറങ്ങി വാ

[01:11.15] താഴ് വരയേ നീ പുണർന്നുവാ

[01:15.93] വെണ്മുകിലേ പൂ ചൊരിഞ്ഞു വാ

[01:21.25] തൂ മഞ്ഞുമായ് വെണ്മുകിലേ

[01:29.20] കണ്ണാടി വാതിൽ നീ തുറന്നുവോ?

[01:32.66] അരികേ നിന്നേ കണ്ടീലാ

[01:56.85] സൂചീ മുഖീ ജാലങ്ങളാൽ

[02:01.90] കൈനീട്ടു മീ വനങ്ങൾ

[02:06.68] ഏതോർമ്മയിൽ ചായുന്നിതാ

[02:11.46] ഈറൻ ലതാങ്കുരങ്ങൾ

[02:16.24] ഒരേയൊരു പൂവിൻ മൂകസ്മിതം

[02:21.29] ഒരായിരം പൂക്കൾ പെയ്യുന്നുവോ?

[02:26.34] ഒരേയൊരു കാറ്റിൻ ലോലസ്വരം

[02:31.38] ഒരായിരം ഗാനം മൂളുന്നുവോ

[02:35.63] അനുരാഗമതിലോല മൃദുമന്ത്രമായ്

[02:40.41] ഉദയാംശു ചൊരിയുന്നുവോ?

[02:44.39] വെണ്മുകിലേ താണിറങ്ങി വാ

[02:49.43] താഴ് വരയേ നീ പുണർന്നുവാ

[02:54.21] വെണ്മുകിലേ പൂ ചൊരിഞ്ഞുവാ

[02:59.53] തൂ മഞ്ഞുമായ് വെണ്മുകിലേ

[03:30.87] വെൺ പ്രാവുകൾ പാറുന്നൊരീ

[03:35.65] ആകാശ മൗനങ്ങളിൽ

[03:40.43] പൊൻ പൈനുകൾ കൈ കോർക്കുമീ

[03:47.08] ഉല്ലാസ തീരങ്ങളിൽ

[03:50.01] ഹാ വരാനൊരുങ്ങുന്ന പൂക്കാലമേ

[03:55.06] വിലോല സായാഹ്ന സൗവർണ്ണമേ

[03:59.84] മനോ മരാളങ്ങൾ നീന്തുന്നിതാ

[04:04.63] സരോവരങ്ങൾ തൻ ഓളങ്ങളിൽ

[04:09.41] പ്രണയർദ്രമൊരുഭാവ സങ്കീർത്തനം

[04:13.91] ഹൃദയത്തിൽ ഉണരുന്നുവോ?

[04:19.23] കണ്ണാടി വാതിൽ നീ തുറന്നുവോ?

[04:24.01] അഞ്ചാറു പൂക്കൾ നീ എറിഞ്ഞുവോ?

[04:28.53] നെഞ്ചോട് ചേർത്ത് ഞാനുണർന്നുപോയ്

[04:32.77] അരികേ നിന്നേ കണ്ടീലാ

[04:38.09] ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ആളുന്നു തീയെന്നപോൽ

[04:47.65] ഹേമന്ത രാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ

[04:56.72] വെണ്മുകിലേ താണിറങ്ങി വാ

[05:01.52] താഴ് വരയേ നീ പുണർന്നുവാ

[05:06.30] വെണ്മുകിലേ പൂ ചൊരിഞ്ഞുവാ

[05:11.61] തൂ മഞ്ഞുമായ് വെണ്മുകിലേ