Lrc Player

Rathrimazha

Sugathukumari
[04:10.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.24] രാത്രിമഴ,ചുമ്മാതെ

[00:22.78] കേണും ചിരിച്ചും

[00:25.97] വിതുമ്പിയും നിര്‍ത്താതെ

[00:28.90] പിറുപിറുത്തും നീണ്ട

[00:32.88] മുടിയിട്ടുലച്ചും

[00:34.74] കുനിഞ്ഞിരിക്കുന്നോരു

[00:36.86] യുവതിയാം ഭ്രാന്തിയെപ്പോലെ.

[00:43.24] രാത്രിമഴ,മന്ദമീ-

[00:46.96] യാശുപത്രിക്കുള്ളി-

[00:49.08] ലൊരുനീണ്ട തേങ്ങലാ-

[00:51.74] യൊഴുകിവന്നെത്തിയീ-

[00:54.39] ക്കിളിവാതില്‍വിടവിലൂ-

[00:57.05] ടേറേത്തണുത്തകൈ-

[01:00.24] വിരല്‍ നീട്ടിയെന്നെ -

[01:02.36] തൊടുന്നൊരീ ശ്യാമയാം

[01:06.08] ഇരവിന്‍റെ ഖിന്നയാം പുത്രി.

[01:12.46] രാത്രിമഴ,നോവിന്‍

[01:15.64] ഞരക്കങ്ങള്‍ ഞെട്ടലുകള്‍,

[01:18.56] തീക്ഷ്ണസ്വരങ്ങള്‍

[01:22.02] പൊടുന്നനെയൊരമ്മതന്‍

[01:24.67] ആര്‍ത്തനാദം!.........ഞാന്‍

[01:27.86] നടുങ്ങിയെന്‍ ചെവിപൊത്തി-

[01:29.72] യെന്‍ രോഗശയ്യയി-

[01:33.18] ലുരുണ്ടു തേങ്ങുമ്പൊഴീ-

[01:36.63] യന്ധകാരത്തിലൂ-

[01:38.75] ടാശ്വാസ വാക്കുമാ-

[01:41.67] യെത്തുന്ന പ്രിയജനം പോലെ.

[01:48.58] ആരോ പറഞ്ഞു

[01:51.50] മുറിച്ചു മാറ്റാം കേടു-

[01:54.42] ബാധിച്ചോരവയവം;

[02:08.77] പക്ഷെ,കൊടും കേടു

[02:11.96] ബാധിച്ച പാവം മനസ്സോ?

[02:26.57] രാത്രിമഴ,പണ്ടെന്‍റെ

[02:29.49] സൗഭാഗ്യരാത്രികളി-

[02:32.41] ലെന്നെച്ചിരിപ്പിച്ച

[02:34.81] കുളിര്‍കോരിയണിയിച്ച,

[02:37.46] വെണ്ണിലാവേക്കാള്‍

[02:39.59] പ്രിയംതന്നുറക്കിയോ-

[02:42.51] രന്നത്തെയെന്‍ പ്രേമസാക്ഷി.

[02:47.55] രാത്രിമഴ,-ഇന്നെന്‍റെ

[02:50.21] രോഗോഷ്ണശയ്യയില്‍,

[02:52.87] വിനിദ്രയാമങ്ങളി-

[02:56.32] ലിരുട്ടില്‍ തനിച്ചു കര-

[02:57.91] യാനും മറന്നു ഞാ-

[03:00.04] നുഴലവേ,ശിലപോലെ-

[03:03.49] യുറയവേ ദുഃഖസാക്ഷി.

[03:10.66] രാത്രിമഴയോടു ഞാന്‍

[03:15.18] പറയട്ടെ,നിന്‍റെ

[03:16.26] ശോകാര്‍ദ്രമാം സംഗീത-

[03:19.18] മറിയുന്നു ഞാന്‍;നിന്‍റെ-

[03:22.37] യലിവും അമര്‍ത്തുന്ന

[03:25.56] രോഷവും,ഇരുട്ടത്തു

[03:28.48] വരവും,തനിച്ചുള്ള

[03:30.60] തേങ്ങിക്കരച്ചിലും

[03:33.79] പുലരിയെത്തുമ്പോള്‍

[03:35.65] മുഖം തുടച്ചുള്ള നിന്‍

[03:37.51] ചിരിയും തിടുക്കവും

[03:39.90] നാട്യവും ഞാനറിയും;

[03:45.50] അറിയുന്നതെന്തുകൊ-

[03:46.01] ണ്ടെന്നോ?സഖീ,ഞാനു-

[03:49.45] മിതുപോലെ, രാത്രിമഴപോലെ.