Lrc Player

Kavyanarthaki

Madhusoodanan Nair
[11:15.65]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.33] കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,

[00:44.99] കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

[00:50.66] കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,

[00:56.03] കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;

[01:01.69] കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,

[01:06.50] കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി

[01:11.87] കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,

[01:17.53] കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;

[01:23.19] ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി

[01:28.00] അഴകൊരുടലാർന്നപോലങ്ങനെ മിന്നി;

[01:33.66] മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ

[01:39.04] മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

[01:44.41] മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ

[01:49.50] മമ മുന്നിൽ നിന്നു നീ മലയാളകവിതേ!

[02:05.62] ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും

[02:10.72] ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും

[02:16.37] ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും

[02:22.32] ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും

[02:26.84] ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി

[02:32.21] ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി

[02:37.87] അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി

[02:42.96] അപ്സരരമണികൾ കൈമണികൾ കൊട്ടി

[02:48.33] അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി

[02:53.71] അപ്സരരമണികൾ കൈമണികൾ കൊട്ടി

[02:58.80] വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ

[03:03.90] സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ

[03:09.55] താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി

[03:14.64] താമരത്താരുകൾപോൽ തത്തീ ലയഭംഗി

[03:20.30] സതതസുഖസുലഭതതൻ നിറപറവച്ചു

[03:25.11] ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു

[03:30.77] തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ

[03:35.86] സങ്കൽപസുഷമകൾ ചാമരം വീശി

[03:41.24] തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ

[03:46.61] സങ്കൽപസുഷമകൾ ചാമരം വീശി

[03:51.99] സുരഭിലമൃഗമദതിലകിത ഫാലം

[03:57.08] സുമസമ സുലളിത മൃദുലകപോലം

[04:02.74] നളിനദല മോഹന നയനവിലാസം

[04:07.83] നവകുന്ദസുമസുന്ദര വരമന്ദഹാസം

[04:13.49] ഘനനീല വിപിനസമാന സുകേശം

[04:18.30] കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം

[04:23.67] മണികനക ഭൂഷിത ലളിതഗളനാളം

[04:28.76] മമമുന്നിലെന്തൊരു സൌന്ദര്യമേളം

[04:34.42] മുനിമാരും നുകരാത്ത സുഖചക്രവാളം

[04:39.79] ഉണരുന്നു പുളകിതം മമജീവനാളം

[04:44.88] മുനിമാരും നുകരാത്ത സുഖചക്രവാളം

[04:50.83] ഉണരുന്നു പുളകിതം മമജീവനാളം

[05:07.24] ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ

[05:12.33] ജടതൻ ജ്വരജൽപനമയമായ മായ

[05:17.99] മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ

[05:23.36] മലരുകൾ മലയാളകവിതേ, നിൻമുന്നിൽ

[05:28.73] നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം

[05:34.11] നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം

[05:39.49] നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം

[05:45.43] നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം

[05:50.52] കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-

[05:55.61] വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ

[06:00.99] ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ

[06:06.37] കിളിപാറും മരതകമരനിരകൾ

[06:12.02] കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ

[06:17.12] കമനീയ കലാദേവത കണിവച്ചതുപോലെ

[06:22.49] കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ

[06:27.59] കമനീയ കലാദേവത കണിവച്ചതുപോലെ

[06:32.96] കവരുന്നു കവിതേ തവനൃത്തരംഗം

[06:38.34] കാപാലികനെങ്കിലും എന്നന്തരംഗം

[06:43.71] തവചരണ ചലനകൃത രണിതരസരംഗണം

[06:48.80] തന്നോരനുഭൂതിതൻ ലയനവിമാനം

[06:54.18] എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു

[06:59.84] പൊന്നോണപ്പുലരിയായ് പരിലസിപ്പൂ

[07:05.22] എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു

[07:10.88] പൊന്നോണപ്പുലരിയായ് പരിലസിപ്പൂ

[07:26.72] കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ

[07:32.38] കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ

[07:37.47] കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ

[07:43.12] കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ

[07:48.78] പലതും കടന്നുകടന്നു ഞാൻ പോയി

[07:53.88] പരിധൃത പരിണതപരിവേഷനായി

[07:59.25] ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു

[08:10.57] ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു

[08:15.66] ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി

[08:21.03] മായികേ നീ നിൻ നടനം നടത്തി

[08:31.78] പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ

[08:37.16] തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ

[08:42.54] പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ

[08:47.63] തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ

[08:53.28] അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ

[08:58.38] കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ

[09:03.75] അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ

[09:08.84] കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ

[09:24.97] പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി

[09:30.34] പാടിയുമാടിയും പലചേഷ്ടകൾ കാട്ടി

[09:35.43] പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി

[09:40.81] പാടിയുമാടിയും പലചേഷ്ടകൾ കാട്ടി

[09:45.90] വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ

[09:50.71] വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ

[09:56.36] വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ

[10:01.73] വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ

[10:07.10] തവതലമുടിയിൽനിന്നൊരുനാരുപോരും

[10:11.90] തരികെന്നെത്തഴുകട്ടെ പെരുമയും പേരും

[10:17.27] തവതലമുടിയിൽനിന്നൊരുനാരുപോരും

[10:22.65] തരികെന്നെത്തഴുകട്ടെ പെരുമയും പേരും

[10:28.30] പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ

[10:33.11] പോവല്ലെ പോവല്ലെ പോവല്ലെ ദേവീ

[10:39.05] പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ

[10:44.42] പോവല്ലെ പോവല്ലെ പോവല്ലെ ദേവീ