Olathumbathirunnoyaladum
[00:27.50] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
[00:32.50] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
[00:38.00] വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
[00:43.75] എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
[00:49.50] ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
[00:55.25] പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
[01:01.76] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
[01:06.75] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
[01:41.75] കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
[01:47.50] വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
[01:53.50] നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
[01:59.25] ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
[02:04.50] ആനന്ദ തേനിമ്പ തേരില്‍ ഞാനീ
[02:07.26] മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
[02:11.25] ഓലത്തത്തേ ഞാനും നിന്നോടൊപ്പം
[02:13.00] ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
[02:15.75] പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
[02:21.51] എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
[02:27.25] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
[02:32.00] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
[03:10.26] സരസ്വതീവരം നിറഞ്ഞു സാക്ഷരം
[03:16.26] വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
[03:21.51] അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
[03:27.25] ഗുരുകടാക്ഷമായ് വരൂ കുമാരകാ
[03:33.00] അക്ഷരം നക്ഷത്രലക്ഷമായാല്‍
[03:35.75] അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
[03:38.51] നാളത്തെ നാടിന്റെ നാവു നീയേ
[03:41.75] മാനത്തോടമ്മയിന്നമ്മയായേ
[03:44.51] ഏതു ദേശമാകിലും ഏതു വേഷമേകിലും
[03:47.26] അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
[03:55.75] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
[04:01.01] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
[04:06.00] വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
[04:12.75] എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
[04:18.25] ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
[04:24.00] പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
[04:30.01] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
[04:35.75] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
