Lrc Player

Olathumbathirunnuyaladum

S Janaki
[04:45.05]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.91] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

[00:32.65] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

[00:38.65] വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

[00:44.15] എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

[00:49.90] ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

[00:55.15] പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്

[01:01.90] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

[01:06.90] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

[01:42.15] കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം

[01:47.40] വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും

[01:53.40] നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും

[01:58.90] ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും

[02:04.65] ആനന്ദ തേനിമ്പ തേരില്‍ ഞാനീ

[02:07.40] മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ

[02:09.65] ഓലത്തത്തേ ഞാനും നിന്നോടൊപ്പം

[02:13.16] ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ

[02:16.15] പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം

[02:21.65] എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍

[02:27.41] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

[02:32.65] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

[03:10.91] സരസ്വതീവരം നിറഞ്ഞു സാക്ഷരം

[03:15.65] വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം

[03:21.66] അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്

[03:25.65] ഗുരുകടാക്ഷമായ് വരൂ കുമാരകാ

[03:31.40] അക്ഷരം നക്ഷത്രലക്ഷമായാല്‍

[03:34.40] അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍

[03:37.40] നാളത്തെ നാടിന്റെ നാവു നീയേ

[03:39.90] മാനത്തോടമ്മയിന്നമ്മയായേ

[03:43.14] ഏതു ദേശമാകിലും ഏതു വേഷമേകിലും

[03:47.90] അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ

[03:54.90] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

[03:59.65] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ

[04:05.40] വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ

[04:10.91] എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ

[04:17.15] ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

[04:22.40] പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്

[04:28.90] ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ

[04:34.15] എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ