Marakkumo Neeyente
[00:07.66] മ്...മ്...മ്
[00:13.16] ആ....ആ...ആ..ആ..ആ..
[00:24.66] മറക്കുമോ നീയെന്റെ മൗനഗാനം
[00:30.41] ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
[00:36.16] മറക്കുമോ നീയെന്റെ മൗനഗാനം
[00:41.41] ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
[00:47.42] കാണാതിരുന്നാല് കരയുന്ന മിഴികളേ
[00:53.16] കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ........
[01:04.16] മറക്കുമോ നീയെന്റെ മൗനഗാനം
[01:09.90] ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
[01:38.66] തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്
[02:00.66] എഴുതിയ ചിത്രങ്ങള് മറന്നുപോയോ
[02:06.65] തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്
[02:12.16] എഴുതിയ ചിത്രങ്ങള് മറന്നുപോയോ
[02:17.66] വടക്കിനിക്കോലായില് വിഷുവിളക്കറിയാതെ
[02:23.16] ഞാന് തന്ന കൈനീട്ടമോര്മയില്ലേ
[02:29.15] വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു
[02:34.66] മനസ്സിലെ നൂറുനൂറു മയില്പ്പീലികള്
[02:43.15] മറക്കുമോ നീയെന്റെ മൗനഗാനം
[02:48.66] ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
[03:17.16] ഒന്നു തൊടുമ്പോള് നീ താമരപ്പൂപോലെ
[03:22.65] മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
[03:28.41] ഒന്നു തൊടുമ്പോള് നീ താമരപ്പൂപോലെ
[03:33.66] മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
[03:39.40] മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്
[03:45.15] ആയിരം നാവുള്ള സാന്ത്വനവും
[03:50.91] മറക്കാന് കൊതിച്ചാലും
[03:53.91] തിരിനീട്ടിയുണരുന്നു
[03:58.41] മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
[04:04.91] മറക്കുമോ നീയെന്റെ മൗനഗാനം
[04:10.16] ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
[04:16.41] കാണാതിരുന്നാല് കരയുന്ന മിഴികളേ
[04:21.91] കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ........
[04:30.15] ഹൃദയമേ...............
[04:40.16] മറക്കാം...എല്ലാം...നമുക്കിനി മറക്കാം...
