Thararaathara Moolana Kaattinu
[00:03.51] [au:
[00:24.25] തര രാ തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
[00:30.26] കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
[00:36.01] കുളിരാടണ താഴ്വര വാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
[00:41.75] ചെറു താമര നൂലിഴ കൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
[00:47.51] നീളേ കനകം പൂക്കണ കാലം വരണുണ്ടേ...
[00:53.01] വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ
[00:59.01] തര രാ തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
[01:04.76] കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
[01:33.75] പൂങ്കൊലുസ്സും കെട്ടിവരും
[01:36.51] നീരാറിൻ തേൻ തിരയായ്
[01:39.51] ചില്ലകളിൽ മുത്തമിടും
[01:42.51] മഞ്ചാടിത്തൂമഴയായ്...
[01:45.26] ഓരോ ഞൊടി തോറും ഇന്നെന്നെ തേടണതാരോ
[01:51.01] ഏറെ പ്രിയമോടെ വന്നെന്നിൽ ചേരണതാരോ..
[01:56.75] മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ
[02:02.49] പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം...
[02:08.51] തര രാ തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
[02:14.25] കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നത് കേൾക്കാം
[02:43.16] അങ്ങകലെ വിണ്ണരികെ വൈകാശിക്കുന്നുവഴി
[02:48.89] രാവുകളിൽ ഊറിവരും ആകാശ പാലരുവി
[02:54.65] തെല്ലും കവിയാതെ തന്നുള്ളിൽ വാങ്ങിയതാരോ
[03:01.31] സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവണതാരോ
[03:06.04] തേടാം ഇതുവഴിയേ.. താനെ ഒഴുകിവരും
[03:11.81] പോരൂ സുഖമറിയാൻ ...ആരീ വരമരുളി
[03:17.81] തര രാ തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
[03:23.54] കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
[03:29.56] കുളിരാടണ താഴ്വര വാങ്ങിയൊരമ്പിളിവീടു പണിഞ്ഞീടാം
[03:35.05] ചെറു താമര നൂലിഴ കൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
[03:40.82] നീളേ കനകം പൂക്കണ കാലം വരണുണ്ടേ...
[03:46.81] വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ
