Lrc Player

Melle Melle Mughapadam Karaoke with Malayalam Lyrics

Unknown artist
[04:36.64]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.90] മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ

[00:38.90] അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ

[00:46.66] ഒരു കുടന്ന നിലാവിന്റെ കുളിരു കോരി

[00:54.16] നെറുകയിൽ അരുമയായ് കുടഞ്ഞതാരോ

[01:02.16] (മെല്ലെ മെല്ലെ)

[01:32.91] ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം

[01:40.41] ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)

[02:07.41] ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-

[02:13.16] തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

[02:22.91] ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

[02:31.66] (മെല്ലെ മെല്ലെ)

[03:05.91] ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

[03:12.91] കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)

[03:39.90] ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-

[03:47.40] പോലാലോലം ആനന്ദ നൃത്തമാർന്നു

[03:55.40] ആലോലം ആനന്ദ നൃത്തമാർന്നു

[04:03.16] (മെല്ലെ മെല്ലെ)