Oru Naru Pushpamay Karoake with lyrics
[00:16.40] ആ..ആ..ആ.ആ
[00:47.39] ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
[00:52.64] മിഴിമുനയാരുടേതാവാം (2)
[01:09.14] ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
[01:14.65] നിനവുകളാരെയോർത്താവാം
[01:19.64] അറിയില്ലെനിക്കറിയില്ല
[01:25.64] പറയുന്നു സന്ധ്യതൻ മൗനം മൗനം(ഒരു നറുപുഷ്പമായ്..)
[02:18.14] മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
[02:24.89] മധുരമായാർദ്രമായ് പാടി (2)
[02:45.15] അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
[02:50.89] പ്രണയത്തിൻ സംഗീതം പോലെ
[02:56.39] പുഴ പാടി തീരത്തെ
[02:58.89] മുള പാടി പൂവള്ളിക്കുടിലിലെ
[03:02.90] കുയിലുകൾ പാടി (ഒരു നറുപുഷ്പമായ്..)
[03:51.40] ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
[03:56.89] വീണുരുകും ത്രിസന്ധ്യയും മാഞ്ഞു (2)
[04:18.64] നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
[04:23.65] യമുനയിൽ നീന്തുകയായി
[04:29.65] പറയാതെ നീ പോയതറിയാതെ കേഴുന്നൂ
[04:35.14] ശരപഞ്ജരത്തിലെ പക്ഷി (ഒരു നറുപുഷ്പമായ്..)
