Lrc Player

അമമ മനസസ തങക മനസസ കരകക

Unknown artist
[04:54.61]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.62] തങ്കമനസ്സ് അമ്മ മനസ്സ്

[00:24.62] മുറ്റത്തെ തുളസി പോലെ

[00:29.37] ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ

[00:34.12] അമ്പാടിപ്പൈക്കിടാവ്

[00:38.62] കോടിപ്പാവുടുത്ത് കണിത്താലവുമായ്

[00:43.63] വിഷുക്കൈനേട്ടമെൻ കൈയിൽ തരുമ്പോൾ

[00:48.62] എന്റെ മിഴി രണ്ടും നിറയും ഞാൻ

[00:51.63] തൊഴുതു കാലിൽ വീഴും

[00:54.38] (തങ്കമനസ്സ്...)

[01:46.13] സിന്ദൂരപ്പൊട്ടു തൊടുമ്പോൾ

[01:48.62] ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു

[01:52.63] പണ്ടെന്നും സൂര്യനുദിച്ചിരുന്നു

[01:56.12] വാത്സല്യത്തിരയിളകും ഈ സ്നേഹക്കടലിലെന്നും

[02:00.88] ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ

[02:06.13] ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ

[02:10.88] ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്കു കുഞ്ഞുങ്ങൾ

[02:15.88] ഞാനും ഈ അമ്മയ്ക്കു പൊന്നുണ്ണി

[02:20.63] എന്നും പൊന്നുണ്ണി

[02:22.87] (തങ്കമനസ്സ്...)

[03:12.87] നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്

[03:15.37] നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്

[03:22.87] അമ്മയ്ക്കു കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്

[03:27.38] അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്

[03:32.62] വീടേ വീടേന്ന് മൊഴിയിലെ നാടേ നാടേന്ന്

[03:37.37] ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്

[03:42.12] നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്

[03:46.88] എന്നും ഞാനുണ്ട്

[03:49.62] (തങ്കമനസ്സ്...)