Lrc Player

Kera Nirakalaadum Oru l Karaoke With Malayalam Lyrics l Jalolsavam Movie

Unknown artist
[04:33.35]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:35.40] കേരനിരകളാടും ഒരു ഹരിതചാരുതീരം

[00:39.64] പുഴയോരം കളമേളം കവിത പാടും തീരം

[00:45.15] കായലലകള്‍ പുല്‍കും

[00:47.65] തണുവലിയുമീറന്‍ കാറ്റില്‍

[00:50.15] ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

[00:55.64] നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്

[01:00.65] പുതുവിള നേരുന്നൊരിനിയ നാടിതാ..

[01:05.65] പാടാം... കുട്ടനാടിന്നീണം

[01:10.64] കേരനിരകളാടും ഒരു ഹരിതചാരുതീരം

[01:15.15] പുഴയോരം കളമേളം കവിത പാടും തീരം

[01:21.39] തെയ് തെയ് തിത്തെയ് താരാ

[01:25.91] തെയ് തെയ് തിത്തെയ് താരാ

[01:33.14] കന്നോടു തരിയുഴും മണ്ണുതിരും മണമോ

[01:36.39] പെണ്ണിനു വിയര്‍പ്പാലേ മധുമണമോ

[01:41.64] ഞാറ്റോല പച്ചവള പൊന്നുംതെളി

[01:45.39] കൊലുസ്സ്

[01:46.90] പെണ്ണിവള്‍ കളമാറ്റും കളമൊഴിയായ്

[01:51.89] കൊറ്റികള്‍ പകല്‍നീളെ കിനാക്കാണും

[01:56.89] മൊട്ടിടും അനുരാഗകരള്‍ പോലെ

[02:02.14] മണ്ണിനുമിവള്‍ പോലെ മനം തുടിക്കും

[02:08.15] പാടാം... കുട്ടനാടിന്നീണം

[02:12.14] കേരനിരകളാടും ഒരു ഹരിതചാരുതീരം

[02:16.64] പുഴയോരം കളമേളം കവിതപാടും തീരം..

[02:43.15] പൊന്നാര്യന്‍ കതിരിടും സ്വര്‍ണ്ണമണിനിറമോ

[02:47.90] കണ്ണിനുകണിയാകും നിറപറയോ..

[02:53.15] പെണ്ണാളു കൊയ്തുവരും

[02:55.64] കറ്റ നിറപൊലിയായ്

[02:57.89] നെല്ലറനിറയേണം മനസ്സുപോലെ

[03:03.14] ഉത്സവ തുടിതാള കൊടിയേറ്റം

[03:08.40] മത്സരകളിവള്ള തിരയോട്ടം

[03:13.89] പെണ്ണിനു മനമാകെ തകിലാട്ടം

[03:18.89] പാടാം... കുട്ടനാടിന്നീണം

[03:23.64] കേരനിരകളാടും ഒരു ഹരിതചാരുതീരം

[03:31.40] പുഴയോരം കളമേളം കവിത പാടും തീരം

[03:33.89] കായലലകള്‍ പുല്‍കും

[03:36.39] തണുവലിയുമീറന്‍ കാറ്റില്‍

[03:38.64] ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്..

[03:44.15] നിറപൊലിയേകാമെന്‍ അരിയ നേരിന്നായ്

[03:48.89] പുതുവിള നേരുന്നൊരിനിയ നാടിതാ..

[03:54.14] പാടാം... കുട്ടനാടിന്നീണം

[03:59.39] കേരനിരകളാടും ഒരു ഹരിതചാരുതീരം

[04:03.89] പുഴയോരം കളമേളം കവിതപാടും തീരം

[04:09.64] തെയ് തെയ് തിത്തെയ് താരാ

[04:14.65] തെയ് തെയ് തിത്തെയ് താരാ

[00:00.00] (2)