Niranazhi ponn
[00:41.17] നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ
[00:45.42] മണ്ണ് തെളിയുന്നേ
[00:57.92] നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ
[01:02.18] മണ്ണ് തെളിയുന്നേ ഓ ഓ
[01:06.67] തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി
[01:10.42] മനസ്സും കുളിരുന്നേ
[01:14.17] ഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ
[01:18.92] പനയോലക്കാടിന്റെ കുടത്തണലിൽ (2)
[01:31.17] കതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും
[01:35.43] കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ (നിറനാഴി...)
[02:37.67] മുറ്റത്തെ മാവും മാമ്പൂക്കാവും
[02:46.42] പൂമുഖത്തു പുലരിയിലായില്ല്യം
[02:48.67] നോറ്റെണീറ്റ മണിമുത്തശ്ശി
[02:50.67] പുതുപാല പൂക്കുമിരുളിൽ താംബൂലം
[02:52.67] കൊണ്ടു വന്ന വനയക്ഷി
[02:54.92] ഇനിയൊരു പാണനാരിതാ പാടുന്നു
[02:56.68] കലിദോഷമൊക്കെയും തീർക്കുന്നു
[02:58.67] ഒരു വെണ്ണിലാവു കൊണ്ടേലസ്സും
[03:00.92] മണിനൂപുരങ്ങളും തീർക്കുന്നു
[03:05.17] ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ
[03:05.93] ഹരിനാമമന്ത്രമൊന്നെഴുതുന്നു
[03:07.17] കുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലി
[03:09.67] ചാർത്തിയഴകോടെ നിന്നുപോയോ
[03:15.17] എല്ലാ ഓർമ്മകൾ മാത്രമായീ
[03:17.42] ഏതോ നേർത്ത വിങ്ങലായി (2)
[03:23.42] ഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ്
[03:25.92] പൂത്തു കഴിഞ്ഞു വസന്തം
[03:28.17] (നിറനാഴി....)
[04:32.42] മാറ്റേറും മിന്നും പൊന്നും ചാർത്തി
[04:41.18] മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു
[04:45.17] ഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ
[04:47.42] പാട്ടുകേട്ടു മിഴി പൂട്ടുന്നു
[04:49.42] ഒരു കൊന്ന പൂത്തതും നേരത്തെ
[04:51.43] വിഷു വന്നുപോയതും കണ്ടില്ലാ
[04:53.42] പകൽ ചാഞ്ഞു വീണതും പാടത്തെ
[04:55.68] പുഴ വറ്റി നിന്നതും കണ്ടില്ലാ
[04:57.67] ഒരു വർഷ രാത്രിയിൽ നാമേതോ
[04:59.92] വനയാത്ര പോകുമെന്നോർത്തില്ലാ
[05:01.92] മിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ
[05:03.92] തലോടി അലിവോടെ മാഞ്ഞുപോയോ
[05:10.17] എല്ലാമോർമ്മകൾ മാത്രമായി
[05:12.17] ഏതോ നേർത്ത വിങ്ങലായി (2)
[05:18.42] ഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ്
[05:20.93] പൂത്തു കഴിഞ്ഞു വസന്തം
[05:23.17] (നിറനാഴി)
