Lrc Player

Kani Kaanum Neram Kamala Nethrante - Malayalam Karaoke with synced lyrics

Unknown artist
[03:45.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.89] കണികാണും നേരം കമലാനേത്രന്റെ

[00:29.39] നിറമേറും മഞ്ഞത്തുകിൽ ചാർത്തീ

[00:34.14] കനകക്കിങ്ങിണി വളകൾ മോതിരം

[00:38.15] അണിഞ്ഞു കാണേണം ഭഗവാനേ

[00:41.90] (കണികാണും... )

[01:04.14] മലർമാതിൻ കാന്തൻ വസുദേവാത്മജൻ

[01:07.65] പുലർക്കാലേ പാടിക്കുഴലൂതി

[01:12.39] ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന

[01:16.40] ചിലമ്പിട്ടോടി വാ കണികാണാൻ

[01:20.65] (മലർമാതിൻ... )

[01:43.15] ശിശുക്കളായുള്ള സഖിമാരും താനും

[01:46.90] പശുക്കളേ മേച്ചു നടക്കുമ്പോള്‍

[01:51.90] വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍

[01:55.89] അടുത്തു വാ ഉണ്ണി കണി കാണാന്‍

[02:00.90] (ശിശുക്കളായുള്ള... )

[02:22.89] ബാലസ്ത്രീകടെ തുകിലും വാരി

[02:27.40] ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ -

[02:31.15] ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും

[02:34.64] നീലക്കാർവർണ്ണാ കണി കാണാൻ

[02:39.14] എതിരെ ഗോവിന്ദനരികേ വന്നോരോ

[02:42.89] പുതുമയായുള്ള വചനങ്ങൾ

[02:48.40] മധുരമാം വണ്ണം പറഞ്ഞും താൻ

[02:53.15] മന്ദസ്മിതവും തൂകി വാ കണി കാണാൻ

[03:02.65] കണികാണും നേരം കമലാനേത്രന്റെ

[03:07.89] നിറമേറും മഞ്ഞത്തുകിൽ ചാർത്തീ

[03:12.39] കനകക്കിങ്ങിണി വളകൾ മോതിരം

[03:17.14] അണിഞ്ഞു കാണേണം ഭഗവാനേ