Ponin vala kilukki
[00:14.88] പൊന്നിന്‍ വളകിലുക്കി വിളിച്ചുണര്‍ത്തി
[00:19.13] എന്‍റെ മനസ്സുണര്‍ത്തി
[00:22.14] പൊന്നിന്‍ വളകിലുക്കി വിളിച്ചുണര്‍ത്തി
[00:26.88] എന്‍റെ മനസ്സുണര്‍ത്തി
[00:29.39] മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവേ
[00:34.14] കണിത്തുമ്പ പൂത്താല്‍ നിന്‍റെ കല്യാണമായ്
[00:38.89] ആതിരരാവില്‍ നവവധുവായ് നീ
[00:43.89] അണയുകില്ലേ... ഒന്നും മൊഴിയില്ലേ...
[00:48.40] പൊന്നിന്‍ വളകിലുക്കി വിളിച്ചുണര്‍ത്തി
[00:53.14] എന്‍റെ മനസ്സുണര്‍ത്തി
[01:19.93] ശ്രീമംഗലേ നിന്‍ കാലൊച്ച കേള്‍ക്കാന്‍
[01:24.67] ഭൂമിയ്ക്ക് വീണ്ടും താരുണ്യമായ്
[01:29.68] മാറത്ത് മാന്‍മിഴി ചായുന്നതോര്‍ത്താല്‍
[01:34.42] മാരന്‍റെ പാട്ടില്‍ പാല്‍ത്തിരയായ്
[01:39.17] തളിര്‍ക്കുന്ന ശില്പം നീയല്ലയോ
[01:43.42] ആ മിഴിക്കുള്ളില്‍ ഞാനെന്നും ഒളിക്കില്ലയോ
[01:48.42] തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ
[01:53.42] നമ്മള്‍ കൊതിക്കില്ലയോ
[01:55.92] പൊന്നിന്‍ വളകിലുക്കി വിളിച്ചുണര്‍ത്തി
[01:59.92] എന്‍റെ മനസ്സുണര്‍ത്തി
[02:34.68] കാറണിക്കൂന്തല്‍ കാളിന്ദിയായാല്‍
[02:39.43] താരകപ്പൂക്കള്‍ തേന്‍ചൊരിയും
[02:43.92] രാമഴ മീട്ടും തംബുരുവില്‍ നിന്‍
[02:48.66] പ്രേമസ്വരങ്ങള്‍ ചിറകണിയും
[02:53.42] മറക്കാത്ത രാഗം നീലാംബരി
[02:57.17] എന്‍ മനസ്സിന്‍റെ താളത്തില്‍ മയില്‍ക്കാവടി
[03:02.17] എനിക്കുള്ളതെല്ലാം നിനക്കല്ലയോ
[03:07.67] എല്ലാം നിനക്കല്ലയോ
[03:10.17] പൊന്നിന്‍ വളകിലുക്കി വിളിച്ചുണര്‍ത്തി
[03:14.42] എന്‍റെ മനസ്സുണര്‍ത്തി
