Illathe kalyaanathinu sms
[00:04.11] Good Luck!
[00:22.86] *******************************
[00:23.86] ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
[00:28.86] ആകാശോം ഭൂമീം പോകുന്നേ
[00:33.61] കൈയ്യിൽ വെള്ളിത്താലം കൊണ്ട്
[00:36.36] മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നേ
[00:42.86] ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
[00:48.86] നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
[00:53.86] പൂവാരി തൂവാൻ കൂടെ നീയും പോരൂ
[00:58.86] ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
[01:03.86] ആകാശോം ഭൂമീം പോകുന്നേ
[01:08.36] *******************************
[01:10.86] Movie: വെട്ടം
[01:13.36] Year: 2004
[01:33.11] *******************************
[01:33.86] മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
[01:38.86] പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം
[01:43.86] തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
[01:48.61] കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും
[01:53.61] നറുചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ
[01:58.36] പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ
[02:03.11] ഓ നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
[02:08.61] നീ മൂടും ചേല പട്ടായ് നീലാകാശം
[02:13.86] ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
[02:18.75] ആകാശോം ഭൂമീം പോകുന്നേ
[02:24.00] *******************************
[02:26.00] Singer(s): സുജാത മോഹൻ
[02:28.25] Music : ബേണി ഇഗ്നേഷ്യസ്
[02:30.75] Lyricist(s): ബി ആര്‍ പ്രസാദ്
[02:48.25] *******************************
[02:48.75] പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
[02:53.64] ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി
[02:58.64] നീർക്കടമ്പു പൊട്ടുംചാർത്തി തോഴിമാരുമായ്
[03:03.53] മണമുതിർന്ന മാല്യം നീട്ടി മാരനൂലുകൾ
[03:08.28] ജലപുഷ്പതീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം
[03:13.28] ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം
[03:18.78] നീ ചൂടും ഈ മഞ്ജീരം പൂവായ് തീരാൻ
[03:23.78] നേരാമിന്നേതോ മൗനം നേരായ് കാവിൽ
[03:28.53] ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
[03:33.53] ആകാശോം ഭൂമീം പോകുന്നേ
[03:38.28] കൈയ്യിൽ വെള്ളിത്താലം കൊണ്ട്
[03:41.03] മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നേ
[03:47.78] ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
[03:53.53] നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
[03:58.53] പൂവാരി തൂവാൻ കൂടെ നീയും പോരൂ
[04:03.78] ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
[04:08.53] ആകാശോം ഭൂമീം പോകുന്നേ
[04:13.28] *******************************
[04:15.78] Created By: Nisamudheen Paravanna
[04:18.28] Thank You!
